Wednesday 2 September 2020

ഏകനായ് ....















ഈറന്‍ നിലാവും ഈ പൂങ്കിനവും
ഓര്‍മ്മകളിലെയെന്നെ വിളിച്ചുണര്‍ത്തി 

കാലം മായ്ചൊരീ ഓര്‍മ്മതന്‍ചെപ്പുമായ്
നില്‍ക്കുന്നു ഞാനീ വീഥിയില്‍ ഏകനായ്... 
അര്‍ദ്ധപ്രാണന്‍ എരിഞ്ഞൊടുങ്ങിയ 
ഈ ജീവിതവീഥിയിലേകനായ് ..

എങ്ങുനിന്നോ അലയടിചൊഴുകി 
വന്നെന്‍കാതില്‍ തലോടിയാ-
ക്കുയില്‍പ്പാട്ടുമൂന്നിപ്പിടിച്ചു ഞാന്‍ 
വഴുതിവീണെന്‍ ഓര്‍മ്മതന്‍ ചെപ്പില്‍ 

മഴനനഞ്ഞും തൊടിയിലോടിക്കളിച്ചും
പൂമൊട്ടിറുത്തും പൂപ്പാട്ടുപാടിയും 
അമ്മതന്‍ ഓരം പറ്റിനിന്നൊരാ- 
മലര്‍വസന്തമാമെന്‍ ബാല്യവും ....

എന്‍ഹൃത്തില്‍ അലയടിച്ചുറഞ്ഞുപോയൊരാ-
നഷ്ട്ടപ്രണയം അലതല്ലുമെന്‍ കൗമാരവും ...

തല്ലിപ്പിരിഞ്ഞും കലഹിച്ചും 
കഴിച്ചുകൂട്ടുമീ യൗവനവും.... 

കാലമെന്‍ കയ്യില്‍ തന്നിട്ടുപോയൊരീ..
പളുങ്ക്പത്രവുമെണ്ണിപ്പിടിച്ചു 
നില്‍ക്കുന്നു ഞാനീ രാവില്‍ ....
ജീവിതവീഥിയില്‍ ഏകനായ് .... 

4 comments:

  1. നല്ല വരികള്‍ സനല്‍ ...എങ്കിലും ..നിസാരമായി പോയ പോലെ ...
    തല്ലിപ്പിരിഞ്ഞും കലഹിച്ചും
    കഴിച്ചുകൂട്ടുമീ യൗവനവും....
    ഇത് കൊള്ളാം ..ട്ടോ
    ആശംസകള്‍ ...

    ReplyDelete
  2. കാലമെന്‍ കയ്യില്‍ തന്നിട്ടുപോയൊരീ..
    പളുങ്ക്പത്രവും എണ്ണിപ്പിടിച്ചു
    നില്‍ക്കുന്നു ഞാനീ രാവില്‍ ....

    ആശംസകള്‍...

    ReplyDelete
  3. പോരട്ടെ പോരട്ടെ...
    തെളിഞ്ഞു തുടങ്ങിയിട്ടുണ്ട് കേട്ടോ.
    അഭിനന്ദനങ്ങള്‍......

    ReplyDelete
  4. Pradeep paima,khaadu..,മനോജ് കെ.ഭാസ്കര്‍..............,
    വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാടു നന്ദി ...

    ReplyDelete