Wednesday, 2 September 2020

ഏകനായ് ....















ഈറന്‍ നിലാവും ഈ പൂങ്കിനവും
ഓര്‍മ്മകളിലെയെന്നെ വിളിച്ചുണര്‍ത്തി 

കാലം മായ്ചൊരീ ഓര്‍മ്മതന്‍ചെപ്പുമായ്
നില്‍ക്കുന്നു ഞാനീ വീഥിയില്‍ ഏകനായ്... 
അര്‍ദ്ധപ്രാണന്‍ എരിഞ്ഞൊടുങ്ങിയ 
ഈ ജീവിതവീഥിയിലേകനായ് ..

എങ്ങുനിന്നോ അലയടിചൊഴുകി 
വന്നെന്‍കാതില്‍ തലോടിയാ-
ക്കുയില്‍പ്പാട്ടുമൂന്നിപ്പിടിച്ചു ഞാന്‍ 
വഴുതിവീണെന്‍ ഓര്‍മ്മതന്‍ ചെപ്പില്‍ 

മഴനനഞ്ഞും തൊടിയിലോടിക്കളിച്ചും
പൂമൊട്ടിറുത്തും പൂപ്പാട്ടുപാടിയും 
അമ്മതന്‍ ഓരം പറ്റിനിന്നൊരാ- 
മലര്‍വസന്തമാമെന്‍ ബാല്യവും ....

എന്‍ഹൃത്തില്‍ അലയടിച്ചുറഞ്ഞുപോയൊരാ-
നഷ്ട്ടപ്രണയം അലതല്ലുമെന്‍ കൗമാരവും ...

തല്ലിപ്പിരിഞ്ഞും കലഹിച്ചും 
കഴിച്ചുകൂട്ടുമീ യൗവനവും.... 

കാലമെന്‍ കയ്യില്‍ തന്നിട്ടുപോയൊരീ..
പളുങ്ക്പത്രവുമെണ്ണിപ്പിടിച്ചു 
നില്‍ക്കുന്നു ഞാനീ രാവില്‍ ....
ജീവിതവീഥിയില്‍ ഏകനായ് .... 

Thursday, 3 November 2011

ആരാമസന്ധ്യയില്‍ ...















ആരാമസന്ധ്യയില്‍ ...


വിലയ്ക്കുവാങ്ങിയ നിന്‍മെയ്യില്‍ മയങ്ങിഞാന്‍..
ഓര്‍ക്കുന്നു പ്രിയേ എന്‍ ക്ഷെണികഭൂതം ..
നീ ..കണ്ട എനിക്കുമപ്പുറം.
നീ കണ്ട എന്‍കിതപ്പിനുമപ്പുറം..
ഓര്‍ക്കുന്നു പ്രിയേ..എന്‍ ക്ഷെണികഭൂതം  
 
നിരവധി നാരികള്‍ നടമാടിയ എന്‍ -
ജീവിതക്കടലിനുമപ്പുറം..
നിന്മേനി പകരുന്ന ചൂടിന്നുമപ്പുറം..
ഓര്‍ക്കുന്നു പ്രിയേ..എന്‍ ശിഥിലഭൂതം.
 
ഈറന്‍ മഴച്ചാര്‍ത്തിലാകെ നനഞ്ഞനിന്‍- 
ചുരുള്‍ക്കൂന്തല്‍ മാടിയമുഖവുമായി.. 
എന്‍ മുന്നിലണഞ്ഞതും 
അതിലോലമാമീ നാണം നിന്നെപ്പൊതിഞ്ഞതും..
ഓര്‍ക്കുന്നു പ്രിയേ എന്‍ പ്രണയഭൂതം..
 






Monday, 24 October 2011